kerala

ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം മാര്‍ച്ച് 05ന്

By webdesk13

February 27, 2023

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം മാര്‍ച്ച് 05ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

നിഷ്‌കളങ്കമായ പൊതുപ്രവര്‍ത്തനത്തിലൂടെ മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമൂഹത്തിലെ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസത്തിന്റെ തണലേകിയ തങ്ങള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് വിടപറഞ്ഞത്.

കര്‍മനിരതവും ഉജ്ജ്വലവുമായ ഹൈദരലി തങ്ങളുടെ ജീവിതത്തിന്റെ ഓര്‍മകളുമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഡി.എം.കെയുടെ രാജ്യസഭാ ലീഡര്‍ ത്രിച്ചി ശിവ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. മുരളീധരന്‍ എം.പി, ബിനോയ് വിശ്വം എം.പി, സി.പി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.