Connect with us

kerala

എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല, അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ; ശബ്ദസന്ദേശം പുറത്ത്

കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍ കോടതി നാളെ വിധി പറയും

Published

on

തിങ്കളാഴ്ച വിധി വരാനിരിക്കെ വിസ്മയ കേസില്‍ ഭര്‍ത്താവില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വിസ്മയ പിതാവിനോട് പറയുന്ന ശബ്ദരേഖ പുറത്ത്. വിസ്മയയും അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

എനിക്ക് പറ്റില്ല അച്ഛാ…. ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് വീട്ടിലോട്ട് തിരിച്ചു വരണം, എനിക്ക് പേടിയാണ് ഇവര്‍ എന്നെ ഉപദ്രവിക്കും.. തുടങ്ങിയ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ ജൂണ്‍ 21 നാണ് വിസ്മയ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് ദിവസം തന്നെ കിരണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍ കോടതി നാളെ വിധി പറയും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ സി.പി.എം ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

Published

on

കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി കെ.എ (സുറുമി ടീച്ചര്‍) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടി.എസ്. നിസുവിന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജയാഹ്ലാദ പ്രകടനം പുരോഗമിക്കുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 24 സീറ്റുകളില്‍ 13 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ആര്‍. അന്‍ഷാദിനെതിരെ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പൂതക്കുഴി വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുറുമി കെ.എ (സുറുമി ടീച്ചര്‍) 150ലധികം വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് സുറുമി ടീച്ചര്‍ പരാജയപ്പെടുത്തിയത്.

 

Continue Reading

kerala

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം; പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു’ -സന്ദീപ് വാര്യര്‍

സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു എന്ന് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. വര്‍ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയം -ഡോ. അബ്ദുസ്സമദ് സമദാനി എംപി

മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി.

Published

on

മലപ്പുറം: മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്ന ജനഹിതം കൂടിയാണ് ഇതില്‍ പ്രതിഫലിച്ചിരിക്കുന്നത് എന്ന്  ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.

ആരെന്തു പറഞ്ഞാലും യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയ സംവിധാനം എന്നതോടൊപ്പം സാമൂഹിക മൈത്രിയുടെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക പ്രതീകം കൂടിയാണ് . രാഷ്ട്രീയവും പാര്‍ട്ടിയും എന്തുമേതുമാകട്ടെ നാട്ടുകാരുടെ സൗഹൃദവും സമുദായങ്ങള്‍ക്കിടയിലെ മൈത്രിയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിസ്ഥാനപരമായി പരസ്പര സൗഹൃദവും സാമൂഹിക സമാധാനവും പുലര്‍ത്തുന്ന കേരള ജനത അത് അനുവദിക്കുകയില്ല. ഈ പാഠങ്ങളെല്ലാം അതിമഹത്തായ ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് സമദാനി പ്രതികരിച്ചു.

പൊന്നാനി ലോക്‌സഭാ നിയോജക മണ്ഡലത്തിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളെപ്പോലെ യുഡിഎഫിന്റെ തേരോട്ടം നടക്കുകയാണ്. പല മുനിസിപ്പാലിറ്റികളിലും ഒട്ടേറെ പഞ്ചായത്തുകളിലും കഴിഞ്ഞ കാലത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഇത്രയും കാലം യുഡിഎഫിന് ഭരണം ലഭിച്ചിട്ടില്ലാത്ത ചില പഞ്ചായത്തുകള്‍ ശക്തമായ മുന്നേറ്റത്തോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അഭിമാനവും ആഹ്ലാദവും പകരുന്നതാണീ വിജയഭേരി. കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ വ്യക്തവും വര്‍ണ്ണശബളവുമായ യുഡിഎഫ് തരംഗമാണ് കേരളം മുഴുക്കെ പ്രകടമായിരിക്കുന്നത്. യുഡിഎഫിനെ വിജയത്തിലേറ്റിയ ജനങ്ങള്‍ക്ക് അഭിവാദ്യം ചെയ്യുകയും ചെയ്തു.

 

Continue Reading

Trending