kerala

എനിക്കെതിരേ കേസ് വേണം; ചാണ്ടി ഉമ്മനോട് നടന്‍ വിനായകന്‍

By webdesk11

July 28, 2023

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് നടന്‍ വിനായകന്‍. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നല്‍കിയ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. ചാണ്ടി ഉമ്മന്‍ ഒരു മാധ്യമത്തോട് പങ്കുവെച്ച പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ആയിരുന്നു വിനായകന്റെ കുറിപ്പ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് എതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍ രംഗത്ത് എത്തിയത്. എന്നാല്‍ അധിക്ഷേപം നടത്തിയ നടനെതിരെ കേസെടുക്കേണ്ട എന്നായിരുന്നു മകന്‍ ചാണ്ടി ഉമ്മന്റെ നിലപാട്.