kerala

‘ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്’: ആര്യാടൻ ഷൗക്കത്ത്

By webdesk14

June 02, 2025

പി.വി അന്‍വര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകള്‍ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാന്‍ വൈകിയത് എന്ത് എന്നും അദ്ദേഹം ചോദിച്ചു.

പല അന്വേഷണങ്ങളും നടത്തിയ ശേഷമാണ് സ്വരാജിലേക്ക് എത്തിയത്. 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ പിന്തുണ ലഭിക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.

സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ചരിത്രപരമായ മുന്നേറ്റമാണ് നിലമ്പൂര്‍ നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.