എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും, ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് നിശ്ചയിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും, വടകരയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.