india

‘പണം കിട്ടുമ്പോൾ തിരികെ തരാം’; ബൈജൂസിലെ ടിവി എടുത്തു കൊണ്ടുപോയി അച്ഛനും മകനും

By webdesk14

February 23, 2024

ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ട്യൂഷൻ വേണ്ടെന്നു വച്ച് ഉപയോഗിക്കാത്ത ടാബ്ലറ്റ് തിരികെ നൽകി കുടുംബം റീഫണ്ട് ആവശ്യപ്പെട്ടു. പണം നൽകാമെന്ന് ബൈജൂസ് അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഓരോ തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിൽ കുപിതരായ കുടുംബം ഓഫീസിലെത്തി ടിവി അഴിച്ചുകൊണ്ടു പോകുകയായിരുന്നു. പണം നൽകിയാൽ തിരികെ തരാമെന്ന് ജീവനക്കാരോട് പറഞ്ഞാണ് ടിവി എടുത്തുകൊണ്ടു പോയത്.