News
13 പേരുമായി പറന്നുയർന്ന വ്യോമസേനാ വിമാനം കാണാതായി
ഗുവാഹതി: അസമിൽ നിന്ന് 13 പേരുമായി പറന്നുയർന്ന വ്യോമസേനാ യാത്രാവിമാനം കാണാതായി. ജോർഹട്ടിൽ നിന്ന് 12.25 ന് പുറപ്പെട്ട ആന്റോനോവ് ആൻ 32 വിമാനമാണ് മുക്കാൽ മണിക്കൂറിനു ശേഷം കാണാതായത്. അരുണാചൽ പ്രദേശിലെ സൈനിക കേന്ദ്രമായ മെച്ചുക്കയിലേക്കാണ് വിമാനം പുറപ്പെട്ടത്.
ഉച്ചക്ക് ഒരു മണിയോടെയാണ് വിമാനവുമായി അവസാനം ബന്ധപ്പെട്ടതെന്നും കുഴപ്പം വല്ലതുമുള്ളതായി അറിയില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. ജോർഹട്ടിൽ നിന്ന് മെച്ചുക്കയിലേക്ക് 50 മിനുട്ടാണ് യാത്രാദൈർഘ്യം.
തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും വിമാനം കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നതായും വ്യോമസേനാ വക്താവ് ലഫ്. കേണൽ പി. ഖൊങ്‌സായ് പറഞ്ഞു. ഹെലികോപ്ടറുകളും ഇന്തോ – ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വിമാനം കാണാതായതു സംബന്ധിച്ച് വ്യോമസേനാ ഉപതലവൻ എയർ മാർഷൽ രാകേഷ് സിങുമായി സംസാരിച്ചെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
വിമാനത്തിന്റെ യാത്രാവഴിക്കു താഴെ പർവതങ്ങളും കാടുകളുമാണ്. മെച്ചുക്കയിൽ ലാന്റിങും ടേക്ക് ഓഫും ദുഷ്‌കരമാണെന്നും പ്രത്യേക വൈദഗ്ധ്യമുള്ള പൈലറ്റുമാർക്കു മാത്രമേ ഇവിടെ വിമാനം പറത്താൻ കഴിയുകയുള്ളൂ.
സൈന്യം ആളുകളെ കൊണ്ടുപോകാനുപയോഗിക്കുന്ന ആൻ 32 വിമാനം നാലു വർഷത്തോളമായി വ്യോമസേനയുടെ ഭാഗമാണ്. 2016-ൽ ചെന്നൈയിൽ നിന്ന് അന്തമാൻ നിക്കോബാറിലേക്ക് പുറപ്പെട്ട ഒരു ആൻ 32 വിമാനം ബംഗാൾ ഉൾക്കടലിനു മുകളിൽവെച്ച് കാണാതായിരുന്നു. ശക്തമായ തെരച്ചിൽ നടത്തിയിട്ടും ആ വിമാനം കണ്ടെത്താനായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india20 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india19 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
