india

പരസ്പരം കലഹിച്ചതിനെ തുടര്‍ന്ന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

By web desk 1

June 06, 2021

ബെംഗളൂരു: പരസ്യമായി വാക്‌പോര് നടത്തിയ രണ്ട് ഐഎഎസ് ഉദ്യഗസ്ഥരെ സ്ഥലംമാറ്റി കര്‍ണാടക സര്‍ക്കാര്‍. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരി, മൈസൂരു സിറ്റി കോര്‍പ്പറേഷന്‍ (ഐഎംസി) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായിരുന്നു.

കോവിഡ് സംബന്ധമായ ചില രേഖകള്‍ ചൊല്ലിയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.

പലപ്പോഴായുള്ള ഇരുവരുടെയും വിഴുപ്പലക്കല്‍ വാര്‍ത്തയായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ശില്‍പയെ റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്തീരാജ് ഡയറക്ടറായും, രോഹിണിയെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്.