ഗുജറാത്ത്: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയ ശേഷം ജീവനൊടുക്കി. ഗുജറാത്ത് ഗാന്ധിനഗറിലാണ് സംഭവം.ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു.