News

ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യയുടെ ആദ്യ പരീക്ഷണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

By sreenitha

January 28, 2026

ന്യൂഡൽഹി: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരിക്കും.

ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യയിലെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെയും ശ്രീലങ്കയിലെ കൊളംബോയിലെയും വേദികളിലായി ആകെ 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുമ്പായി നടക്കുക. ഫെബ്രുവരി 4ന് നവി മുംബൈയിൽ രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക.

സീനിയർ ടീം ലോകകപ്പിനായി തയ്യാറെടുക്കുന്നതിനൊപ്പം യുവതാരങ്ങൾക്ക് അന്താരാഷ്ട്ര മത്സരപരിചയം നൽകുന്നതിന്റെ ഭാഗമായി ബിസിസിഐ ‘ഇന്ത്യ എ’ ടീമിനെയും സന്നാഹ മത്സരങ്ങളിൽ ഇറക്കുന്നുണ്ട്. ഫെബ്രുവരി 2ന് നവി മുംബൈയിൽ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. ഫെബ്രുവരി 6ന് നമീബിയയുമായാണ് രണ്ടാം സന്നാഹ മത്സരം.

അതേസമയം, ഇംഗ്ലണ്ട് ടീം സന്നാഹ മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചു. മത്സരങ്ങൾക്കുപകരം സ്വന്തം പരിശീലന സെഷനുകൾക്കാണ് ഇംഗ്ലണ്ട് മുൻഗണന നൽകുന്നത്.

സന്നാഹ മത്സരങ്ങളുടെ മത്സരക്രമം (ഇന്ത്യൻ സമയം):

ഫെബ്രുവരി 2: അഫ്ഗാനിസ്ഥാൻ vs സ്‌കോട്‌ലൻഡ് – ബെംഗളൂരു – 3:00 PM ഇന്ത്യ എ vs യുഎസ്എ – നവി മുംബൈ – 5:00 PM

ഫെബ്രുവരി 3: നെതർലൻഡ്സ് vs സിംബാബ്വെ – കൊളംബോ – 3:00 PM

ഫെബ്രുവരി 4: ഇന്ത്യ vs ദക്ഷിണാഫ്രിക്ക – നവി മുംബൈ – 7:00 PM പാകിസ്ഥാൻ vs അയർലൻഡ് – കൊളംബോ – 5:00 PM

ഫെബ്രുവരി 5: ഓസ്ട്രേലിയ vs നെതർലൻഡ്സ് – കൊളംബോ – 5:00 PM ന്യൂസിലാൻഡ് vs യുഎസ്എ – നവി മുംബൈ – 7:00 PM