kerala

ഇറച്ചിക്കോഴികളില്‍ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകള്‍ കണ്ടെത്തി ഐസിഎംആര്‍

By webdesk17

November 18, 2024

മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളില്‍ കണ്ടെത്തി ഐസിഎംആര്‍. കോഴികളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് ജീനോമിക് ഡിഎന്‍എയെ വേര്‍തിരിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. ഇന്ത്യയില്‍ ആന്റിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംഗന്‍സ്, ക്ലെബ്സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിള്‍സ് തുടങ്ങിയ രോഗാണുക്കളും പഠനത്തില്‍ കണ്ടെത്തി.

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകള്‍, ദഹനനാളത്തിലെ അണുബാധകള്‍, ഇന്‍ട്രാ-അബ്‌ഡോമിനല്‍ അണുബാധകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് കാരണമായേക്കാം. പാകം ചെയ്താലും ചില ബാക്ടീരിയകള്‍ നിലനില്‍ക്കുമെന്നും പഠനം പറയുന്നു.

കോഴി വളര്‍ത്തലിന് വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്റെ കീഴില്‍ തീവ്രയജ്ഞം നടക്കുന്നുണ്ട്. അതേസമയം തെലങ്കാനയില്‍ നിന്നുള്ള സാമ്പിളുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.