Culture

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

By chandrika

August 12, 2018

 

ഭീതിപരത്തി ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിന്നത് .ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും. നിലവില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയതോടെയാണ് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ജലനിരപ്പ് ഉയര്‍ന്നതോടെ അടച്ച മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തുറന്നിരുന്നു. ആകെയുള്ള നാലു ഷട്ടറുകളില്‍ രണ്ടെണ്ണത്തിലൂടെ നിലവില്‍ വെള്ളമൊഴുക്കുന്നത്.