ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ഇടയലേഖനം. സര്‍ക്കാര്‍വര്‍ഗീയ ശക്തികള്‍ക്കു കുടപിടിക്കുകയാണെന്ന് ഇടയലേഖനം വിമര്‍ശിക്കുന്നു. വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാന്‍ ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

വിശ്വാസികള്‍ക്ക് നേരെ പൊലീസ് നരനായാട്ട് നടത്തി. ഒരു പ്രകോപനവുമില്ലാതെ പൊലീസ് സന്യസ്ത സഹോദരിമാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയായിരുന്നു. ഇത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. വര്‍ഗീയശക്തികള്‍ക്കു കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. നീതിയും ന്യായവും നടത്തേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണം. ഇടയലേഖനത്തില്‍ പറയുന്നു.