india

ഉപയോഗരഹിതമായ മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ല; ടെലികോം വകുപ്പ്

By webdesk14

November 04, 2023

മൊബൈല്‍ നമ്പറുകളുടെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ അറിയിച്ചു. ഉപഭോക്താവിന്റെ ആവശ്യാനുസരണമോ, ഉപയോഗമില്ലാത്തതിന്റെ പേരിലോ വിച്ഛേദിക്കപ്പെട്ട മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന ഉറപ്പു കൂടിയാണ് ടെലികോം വകുപ്പ് നല്‍കുന്നത്.

45 ദിവസത്തോളം ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് വാട്‌സാപ്പും അറിയിച്ചു. മൊബൈല്‍ നമ്പറുകള്‍ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച് 2021ല്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സന്‍ജീവ് ഖന്നയും എസ് വി എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നല്‍കുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

വാട്‌സാപ്പ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതിലുള്ള ഫയലുകള്‍ മാറ്റാമെന്നും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു.