kerala

ഇടുക്കിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

By Test User

November 05, 2020

കട്ടപ്പന: നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലില്‍ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.

ഒക്ടോബര്‍ 23നാണ് പീഡനത്തിനിരയായ 16കാരി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സാരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയിരുന്നത്.