kerala

ഇഡുക്കി ഡാം തുറന്നു; സെകന്റില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക്

By web desk 1

November 14, 2021

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്നത്. സെകന്റില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അധികൃതരുടെ ശ്രമം. ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.

പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.