kerala

ഇടുക്കി ഡാം: ശേഷിച്ച ഷട്ടറും അടച്ചു

By Test User

October 27, 2021

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു. തുടര്‍ന്ന് ഒരു ഷട്ടര്‍ 35 സെ.മീ ല്‍ നിന്ന് 40 സെ.മീറ്ററായി ഉയര്‍ത്തുകയും ചെയ്തു. ഈ ഷട്ടറാണ് ഇപ്പോള്‍ ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തില്‍ അടയ്ക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്

അതെസമയം നിലവില്‍ തുറന്ന എല്ലാ ഡാമുകളുടെയും ഷട്ടര്‍ ഇന്ന്  അടക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു.