kerala

കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തു

By webdesk17

October 08, 2024

കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ഇടുക്കി ഡിഎംഒ ഡോ. എല്‍ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ഉത്തരവില്‍ ഡിഎംഒയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതായാണ് പറയുന്നത്. പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് ഡോ.എല്‍ മനോജിന് പകരം അധിക ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്. നിലവിലെ ഉത്തരവ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും നിര്‍ദേശമുണ്ട്.