crime

ഇടുക്കിയില്‍ പിഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

By Test User

October 23, 2020

നരിയമ്പാറ: ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

പെണ്‍കുട്ടി പിഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.