kerala

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

By webdesk15

March 30, 2023

അരി കൊമ്പനെ പിടികൂടുന്നത് തടഞ്ഞ കോടതി ഇടപെടലിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമായി. ഇന്ന് 13 പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചു.ജനകീയ സമിതിയുടെ നേതൃത്വത്തിൽ മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ നടത്തുന്നത്.

ഹർത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ജനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സമ്മതിക്കില്ലെന്നും ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ജനവാസമേഖലയിൽ കൂടുതൽ ശല്യം ഉണ്ടായാൽ മാത്രം ആനയെ പിടികൂടി റേഡിയോ കോളർ വച്ച് ഉൾക്കാട്ടിൽ തുറന്നു വിടാനാണ് വനം വകുപ്പിനോട് കോടതി നിർദേശം നല്‍കിയത്.