kerala

ഇടുക്കിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 8 പേർക്ക് പരിക്ക്

By webdesk15

April 15, 2023

ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറി‍‍‍ഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവർ ഉൾപ്പെടെ 24 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു.