കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജാര്‍ഗ്രാം ജില്ലയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.‘ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയായോ 2000 രൂപയായോ ആയി ഉയര്‍ത്തിയേക്കും. പിന്നീട് നമുക്ക് അടുപ്പില്‍ തീ കൊളുത്തണമെങ്കില്‍ വിറക് ശേഖരിക്കുന്ന പഴയ കാലത്തേക്ക് മടങ്ങേണ്ടി വരും’, മമത പറഞ്ഞു.