Social
രാജ്യത്ത് ഫെയ്സ്ബുക്കും ഗൂഗിളും നിരോധിക്കുമോ?
ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്സ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല
കൊച്ചി: രാജ്യത്തിന്റെ വിവര സുരക്ഷയെ ബാധിക്കുമെന്നും നിരവധി പരാതികള്‍ ലഭിച്ചെന്നും ചൂണ്ടിക്കാണിച്ചാണു പബ്ജി ഉള്‍പ്പടെ 118 ആപ്പുകള്‍ കൂടി സര്‍ക്കാര്‍ നിരോധിച്ചത്. അതേസമയം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്സ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.
ഈ ആപ്പുകള്‍ക്കെതിരെ ലഭിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര മന്ത്രാലയം പരിപാലിക്കുന്നില്ലെന്നാണ് വിവരാവകാശ പ്രകാരം നല്കിയ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള സൈബര്‍ ലോ, സൈബര്‍ സെക്യൂരിറ്റിയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടേതാണ് മറുപടി എന്നതാണ് പ്രസക്തം. രാജ്യത്തെ ഡിജിറ്റല്‍, സൈബര്‍ മേഖലകളില്‍ ഉയരുന്ന സുരക്ഷാ പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയും ഇതു സംബന്ധിച്ച് നിയമ നിര്‍മാണത്തില്‍ വരെ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്ന വിഭാഗത്തിന്റെ പക്കല്‍ ഇത്തരത്തില്‍ ഒരു വിവരങ്ങളും ഇല്ലെന്നത് വിചിത്രമാണ് എന്നാണ് വിലയിരുത്തല്‍. ഇതുവരെ രാജ്യത്ത് 224 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലും ബെംഗളൂരുവില്‍ നടന്ന ആക്രമണങ്ങള്‍ക്കും ഫെയ്സ്ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കാരണമായിട്ടുണ്ടെന്ന തെളിവുകള്‍ പുറത്തു വന്നിട്ടും ഇവയ്ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആക്ട് 2000 പ്രകാരം നടപടി എടുത്തിട്ടില്ല.
ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇവയ്ക്കെതിരെ നിവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ട്. നിരോധിക്കപ്പെട്ട ആപ്പുകള്‍ക്കെതിരെ ഇത്തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഫെയ്സ്ബുക്കിനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷത്തു നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ഓരോ പൗരന്റെയും വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ് ഏറ്റവും പ്രചാരത്തിലുള്ള ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഒരു നടപടി പോലും സ്വീകരിക്കാത്തത്? ഗൂഗിളും ഫെയ്സ്ബുക്കും എല്ലാം ലഭ്യമാകുന്ന വ്യക്തി വിവരങ്ങളും സെര്‍ച്ചുകളും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നും മറ്റ് വന്‍കിട കമ്പനികള്‍ക്ക് കൈമാറുന്നെന്നും ദീര്‍ഘകാലമായി പരാതി ഉയരുന്നുണ്ട്.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
എം പോക്സ് (മങ്കിപോക്സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
kerala
സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ
നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ
ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.
കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്റെ ഇന്നലത്തെ വില.
ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

