kerala

ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിച്ചിരിക്കും; വി.ഡി.സതീശന്‍

By webdesk18

October 11, 2025

ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് ഷാഫി പറമ്പില്‍ എം.പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് കൊണ്ട് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

പിണറായി വിജയന്റെ മകന് ലൈഫ് മിഷന്‍ കോഴയില്‍ നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചത് എന്തുകൊണ്ട്, ഇതിനു ശേഷമാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതും പൂരം കലക്കിയതും. തൃശൂരില്‍ ബിജെപി വിജയിച്ചതും. ഇതെല്ലാം സെറ്റില്‍മെന്റ് ആയിരുന്നുവെന്ന ഞങ്ങളുടെ ആരോപണത്തിന് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍. ഇതിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.