kerala

‘മുഖ്യമന്ത്രിയെ തടഞ്ഞാല്‍ എല്ലാ മറുപടിയും അന്ന് തരാം’; വെല്ലുവിളിയും തെറി പ്രയോഗവുമായി സുരക്ഷാ ഉദ്യോഗസ്ഥൻ

By webdesk14

December 17, 2023

കൊല്ലം കടയ്ക്കലില്‍ നവകേരള സദസ്സിന്റെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് സംഘത്തിലെ പൊലീസുകാരന്‍. ഫേസ്ബുക്കിലൂടെയാണ് പൊലീസുകാരനായ ഗോപീകൃഷ്ണന്‍ എം എസ് വെല്ലുവിളി നടത്തിയത്. കുമ്മില്‍ ഷമീര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ കമന്റ് ആയാണ് ഇയാളുടെ വെല്ലുവിളി. വിവാദമായതിന് പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശിയാണ് ഇയാള്‍.

കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിയും വെല്ലുവിളിയുമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ മുഴക്കിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസ് വാഹനം തടഞ്ഞാല്‍ എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളിച്ചത്.