News

സമാധാനം ഇല്ലെങ്കില്‍ യുദ്ധം തന്നെ: പുടിന്‍

By webdesk17

December 29, 2025

മോസ്‌കോ: യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ യുക്രെയ്ന്‍ തയ്യാറാകുന്നില്ലെങ്കില്‍, സൈനിക ശക്തിയിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്ന് റ ഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കഴിഞ്ഞ ദിവസം സൈനിക കമാന്‍ഡ് പോസ്റ്റ് സന്ദര്‍ശിച്ച ശേഷമാണ് പുടിന്‍ നയം വ്യക്തമാക്കിയത്.

യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സൈനിക നടപടി അവസാനിപ്പിക്കാന്‍ അവര്‍ക്ക് തിടുക്കമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സ മാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കീവ് ആഗ്രഹിക്കുന്നില്ലെങ്കില്‍, പ്രത്യേക സൈനിക നടപടിയുടെ ഭാഗമായി റഷ്യ നിശ്ചയിച്ചിട്ടുള്ള എല്ലാ ലക്ഷ്യങ്ങളും സൈനിക മാര്‍ഗങ്ങളിലൂടെ തന്നെ ഞങ്ങള്‍ പൂര്‍ത്തിയാക്കും.’- പുടിന്‍ പറഞ്ഞു. സൈനിക കമാന്‍ഡര്‍മാരുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുദ്ധഭുമിയി ലെ പുതിയ നേട്ടങ്ങളും റഷ്യ അവകാശപ്പെട്ടു.