Connect with us

india

ദലിതനാണെങ്കില്‍ നിങ്ങള്‍ക്ക് ബി.ജെ.പിയില്‍ വളരാനാവില്ല’; കര്‍ണാടകയില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി പാര്‍ട്ടി എം.പി

സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരിഗണിക്കാതെ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷനാക്കിയതാണ് ജഗജിനാഗിയെ അസ്വസ്ഥനാക്കിയത്.

Published

on

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ മകന് സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി എംപി. എംപിയായ രമേഷ് ജഗജിനാഗിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരിഗണിക്കാതെ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷനാക്കിയതാണ് ജഗജിനാഗിയെ അസ്വസ്ഥനാക്കിയത്.

‘നിങ്ങള്‍ ദളിത് വിഭാഗത്തില്‍ നിന്നുളളയാളാണോ, എങ്കില്‍ നിങ്ങള്‍ക്ക് ബിജെപിയില്‍ വളരാന്‍ അവസരം ലഭിക്കില്ല. നിങ്ങള്‍ മറ്റ് സവര്‍ണരായ നേതാക്കളോ സമ്പന്നരോ അല്ലെങ്കില്‍ ഗൗഡ വിഭാഗത്തില്‍പെട്ടവരോ ആണെങ്കില്‍ ജനങ്ങള്‍ പിന്തുണയ്ക്കും.

പക്ഷേ അവിടെ ഒരു ദളിതനുണ്ടെങ്കില്‍ ആരും പിന്തുണയ്ക്കില്ല. ഇത് ഞങ്ങള്‍ക്ക് അറിയാം, ഇത് വളരെ നിര്‍ഭാഗ്യകരമാണ്,’ രമേഷ് ജഗജിനാഗി പറഞ്ഞു.

ബി എസ് യെദ്യൂരപ്പയുടെ മകനായതുകൊണ്ടാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ബി വൈ വിജയേന്ദ്രയെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാക്കിയതെന്നും ജഗജിനാഗി വിമര്‍ശിച്ചു. നവംബര്‍ 15ന് ഔദ്യോഗികമായി ബി വൈ വിജയേന്ദ്ര കര്‍ണാടക ബിജെപിയുടെ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും.

നളിന്‍ കുമാര്‍ കാട്ടീലിന് പകരക്കാരനായിട്ടാണ് വിജയേന്ദ്ര വരുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് വിജയേന്ദ്രയെ അദ്ധ്യക്ഷനാക്കി നിയമിച്ചത്. ശികാരിപുര എംഎല്‍എയാണ് വിജയേന്ദ്ര.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന

ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

Published

on

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

Published

on

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Continue Reading

india

അദ്ദേഹത്തിന്റേത് തമിഴ്‌നാടിനും തമിഴിനും എതിരായ നിലപാട്; തമിഴ്‌നാട് ഗവര്‍ണറില്‍ നിന്ന് ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥിനി

കഴിഞ്ഞ ദിവസം തമിഴ്‌നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം.

Published

on

ബിരുദാനചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയില്‍ നിന്നും ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ത്ഥി ജീന്‍ ജോസഫ്. ഗവര്‍ണര്‍ തമിഴ്‌നാടിനും തമിഴിനും എതിരായത് കൊണ്ടാണ് വിസമ്മതിച്ചതെന്ന് ജീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം. ബിരുദം ഗവര്‍ണറുടെ കയ്യില്‍ നിന്ന് സ്വീകരിക്കാതെ വിദ്യാര്‍ത്ഥി വൈസ് ചാന്‍സലറില്‍ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു.

Continue Reading

Trending