റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഫലമനുഭവിക്കുമെന്ന് ഇന്ത്യക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണയ്ക്കു വേണ്ടിയുള്ള വെനസ്വേലന്‍ കടന്നാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത ഭീഷണി. താരിഫ് ഇനിയുമുയര്‍ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം. മോദി നല്ലൊരു വ്യക്തിയാണ്. എന്നാല്‍, താന്‍ സന്തോഷവാനല്ലെന്ന് മോദിക്കറിയാം.
എന്നെ സന്തോഷവാനാക്കേണ്ടത് അത്യാവശ്യമാണ്. റഷ്യന്‍ എണ്ണ പ്രശ്‌നത്തില്‍ അമേരിക്കക്കൊപ്പം നില്‍ക്കണം. ഇല്ലെങ്കില്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഉയര്‍ത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. നേരത്തെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ഉറപ്പ് മോദി തനിക്ക് നല്‍കിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അത്തരത്തില്‍ യാതൊരു ഉറപ്പും ട്രംപിന് നല്‍കിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ കഴിഞ്ഞ സെപ്തംബറിലാണ് പ്രാബല്യത്തില്‍ വന്നത്. പറയുന്നതനുസരിച്ചില്ലെങ്കില്‍ അത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.