നീമുച്ച്: ആര്‍.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബി.ജെ.പി എം.എല്‍.എ ടി രാജാ സിങ്. ‘ആര്‍.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ സ്വയം ഹിന്ദുക്കളെന്ന് വിളിക്കരുത്. രാജ്യത്തിനോ മതത്തിനോവേണ്ടി അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, കഴിയുന്ന സമയത്തെല്ലാം എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസ് ശാഖയില്‍ പോകണം’. എന്നായുരുന്നു എം.എല്‍.എ പറഞ്ഞത്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മസഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുക്കളെ കൊല്ലുന്നവര്‍ക്കും, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കുമെതിരെ മോദി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു രാജ്യമെന്ന ആശയം രാജ്യത്ത് പതിയെ രൂപപ്പെട്ടുവരികയാണ എന്ന് ചടങ്ങില്‍ പങ്കെടുത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞു. ജനന നിയന്ത്രണ പദ്ധതികള്‍ കര്‍ശനമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘നാം രണ്ട് നമുക്ക് രണ്ട്, എല്ലാവര്‍ക്കും രണ്ട്’ എന്ന നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.