kerala

വായ്പ എഴുതിത്തള്ളാന്‍ താല്‍പര്യമില്ലെങ്കില്‍ അത് പറയണം, ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാനാവില്ല’; കേന്ദ്രത്തോട് ഹൈക്കോടതി

By webdesk17

October 08, 2025

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

വായ്പ എഴുതിതള്ളാന്‍ താല്‍പര്യമില്ലെങ്കില്‍ അത് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് അഭിപ്രായപ്പെട്ടു. അധികാരമില്ല എന്ന ന്യായം പറഞ്ഞ് മാറിനില്‍ക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗുജറാത്ത്, ഹരിയാന, മദ്യപ്രദേശ് തുടങ്ങ്യ സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിച്ചല്ലോ എന്നും കോടതി ചോദിച്ചു.

വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയോട് ‘ഫെന്റാസ്റ്റിക്’ എന്ന് പരിഹസിച്ച ഹൈക്കോടതി കേന്ദ്രത്തിന്റെ ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും വിമര്‍ശിച്ചു.