india

രജനികാന്തിന് ഐ.എഫ്.എഫ്.ഐ ആജീവനാന്ത പുരസ്‌കാരം; ‘ അടുത്ത 100 ജന്മത്തിലും നടനായി ജനിക്കണം ‘; സൂപ്പര്‍താരം

By webdesk17

November 29, 2025

ഗോവ: ഗോവയില്‍ നടന്ന 56മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ രജനികാന്തിനെ ആജീവനാന്ത പുരസ്‌കാരത്തോടെ ആദരിച്ചു. സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്‍കിയ പുരസ്‌കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.

സിനിമയും അഭിനയവും തന്നെയാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ ശക്തിയെന്നും, അടുത്ത 100 ജന്മത്തിലും നടനായിട്ടും രജനികാന്തായിട്ടുമാണ് ജനിക്കാനാഗ്രഹമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ഈ പുരസ്‌കാരം സംവിധായകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, എഴുത്തുകാര്‍ക്ക്, ഏറ്റവും പ്രധാനമായി തനിക്ക് തലയെടുപ്പായി നിലകൊടുത്ത തമിഴ് ജനതയ്ക്കുമാണെന്ന് രജനികാന്ത് സമര്‍പ്പിച്ചു. സമാപനച്ചടങ്ങില്‍ രജനികാന്ത് വേദിയിലേക്ക് കടന്നപ്പോള്‍ സദസ്സു മുഴുവന്‍ എഴുന്നേറ്റ് കരഘോഷത്തോടെ താരത്തെ വരവേല്‍ക്കി.

അദ്ദേഹം കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തതും വേദിയിലെത്തുന്ന ദൃശ്യങ്ങളും, ഗോവയിലെ ഹോട്ടലില്‍ ജീവനക്കാരും ആരാധകരും നടത്തിയ ആവേശകരമായ സ്വീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ ജയില്‍ര്‍ 2 ‘ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173 ഉം അദ്ദേഹത്തിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.