Film

ഐഎഫ്എഫ്‌കെ 2022: ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്നത് 64 ചിത്രങ്ങള്‍

By Test User

December 11, 2022

ഇന്ന്് ഐഎഫ്എഫ്‌കെ 2022 ചലച്ചിത്രമേളയില്‍ 64 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. നാലെണ്ണം മത്സര ചിത്രങ്ങളാണ്. ടുണീഷ്യന്‍ ചിത്രം ആലം, റഷ്യന്‍ ചിത്രം കണ്‍സേണ്‍ഡ് സിറ്റിസണ്‍, ബൊളീവിയയിലെ കഥ പറയുന്ന ഉത്തമ, കണ്‍വീനിയന്‍സ് സ്‌റ്റോര്‍ എന്നിവയാണ് നാല് മത്സര ചിത്രങ്ങള്‍ ലിയോണ്‍ പ്രുഡോവ്‌സ്‌കിയുടെ മൈ നെയ്ബര്‍ അഡോള്‍ഫ്, പ്രക്ഷുബ്ധമായ ഒരു അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥ പറയുന്ന വാലെന്റിന മൗറേല്‍ ചിത്രം ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ് ,പലസ്തീന്‍ ചിത്രം ബിറം തുടങ്ങിയ 29 ലോകസിനിമയുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.

1001 നുണകള്‍ ,ആണ് ,ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും ,ഗ്രേറ്റ് ഡിപ്രഷന്‍ എന്നിവയാണ് പ്രദര്‍ശനവേദിയിലെ മലയാള ചിത്രങ്ങള്‍.