മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത സംഭവം ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കേസിലെ ഹർജിക്കാരൻ ആർ എസ് ശശികുമാർ പറഞ്ഞു.. ഇത് ഹർജിക്കാരൻ എന്ന നിലയിൽ ജുഡീഷ്യറിയിലുളള തന്റെ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്നും ശശികുമാർ പറഞ്ഞു.മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നൽകുന്ന വിധിക്ക് നന്ദി സൂചിപ്പിക്കുന്നതിന് സമാനമാണ് ഇരുവരേയും വിരുന്നിൽ ക്ഷണിച്ചത്. ക്ഷണിച്ചാൽ പോലും ഇരുവരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കേണ്ടതായിരുന്നുവെന്നും ശശികുമാർ പറഞ്ഞു.