kerala

ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; വകുപ്പുതല അന്വേഷണം തുടരും

By webdesk14

November 13, 2023

തിരുവനന്തപുരം: ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോര്‍ത്തി സംഭവത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കി. എന്നാല്‍, ഉദ്യേഗസ്ഥനെതിരെയുള്ള വകുപ്പ് തല അന്വേഷണം തുടരും. ഐജി കഴിഞ്ഞ അഞ്ചുമാസമായി സസ്‌പെന്‍ഷനിലായിരുന്നു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി. സസ്‌പെന്‍ഷന് അടിസ്ഥാനമായ കാരണങ്ങള്‍ കളവാണെന്ന് ചൂണ്ടിക്കാണിച്ച് വിജയന്‍ നേരത്തെ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.