kerala

എം.ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി

By webdesk18

August 26, 2025

കൊച്ചി: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതിയില്ലാതെ കേസെടുത്തതിനാണ് കോടതിയുടെ വിമര്‍ശനം. അന്വേഷണത്തിന് നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് ചോദിച്ച കോടതി വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

കേസില്‍ നിയമവശങ്ങള്‍ കൂടി വിശദമായി പരിശോധിക്കുമെന്നും ഹൈക്കോടതി ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാല്‍ എങ്ങനെയിരിക്കുമെന്നും കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണം നടത്തിയത് സീനിയര്‍ ഓഫീസര്‍ ആണോ അതോ ജൂനിയര്‍ ഓഫീസര്‍ ആണോയെന്നും കോടതി ചോദിച്ചു. ഹരജി നാളെ വീണ്ടും പരിഗണിക്കും.

വിജിലന്‍സ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്ന് അജിത്കുമാര്‍ കോടതിയില്‍ വാദിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.