തിരുവനന്തരപും: ഇന്ത്യ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലവധി അവസാനിച്ചു. ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കി. തനിക്ക് സ്വാതന്ത്രം ലഭിച്ചെന്നും തനിക്കിനി കളിക്കാമെന്നും ശ്രീശാന്ത് പ്രതികരിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നു. ക്രിക്കറ്റില്‍ നിന്നുള്ള താരത്തിന്റെ 7 വര്‍ഷത്തെ വിലക്ക് സെപ്തംബര്‍ 13ന് അവസാനിക്കുച്ചത്. തിങ്കളാഴ്ച മുതല്‍ ശ്രീശാന്തിന് വീണ്ടും കളിക്കാന്‍ ഇറങ്ങാം. ‘എനിക്ക് വീണ്ടും കളിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാര്‍ക്കെങ്കിലും മനസ്സിലാവുമെന്ന് തോന്നുന്നില്ല,’ ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കാരണം നിലവില്‍ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ മലയാളി താരത്തിന് സാധിക്കില്ല. ‘ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് മുന്നില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെവിടെയും കളിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്,’ ശ്രീശാന്ത് പറഞ്ഞു.

India lifted the 2007 T20 World Cup under MS Dhoni's captaincy. Pic: AFP

37കാരനായ താരം ഇന്ത്യക്കായി ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്‍ ടി20യിലും 2011ല്‍ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു.