കോഴിക്കോട്: ഐഎം വിജയന് പത്മാ പുരസ്‌കാരങ്ങള്‍ നിഷേധിച്ചതില്‍ വന്‍ പ്രതിഷേധം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഐഎം വിജയന്റെ പേര് നോമിനേറ്റ് ചെയ്തിരുന്നെങ്കിലും പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു.

പുരസ്‌കാരം നിഷേധിച്ചതില്‍ വലിയ പ്രതിഷേധമാണ് ഭരണകൂടത്തിനെതിരെ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ തീരുമാനം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രാജ്യമെന്ന വികാരത്തില്‍ സ്വയം മറന്നു കളിച്ചവരെ കാണാത്ത സവര്‍ണന്റെ കൈവശമാണ് ഭരണമെന്ന വിമര്‍ശനവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

പത്മാ പുരസ്‌കാരത്തിന് മുമ്പില്‍ ഭരണകൂടം അന്ധത നടിക്കുമ്പോഴും പുരസ്‌കാരത്തിനായി ആരുടെയും മുന്നിലും തലകുനിക്കാത്ത ഐഎം വിജയന്റെ തീരുമാനത്തെ പുകഴ്ത്തിയും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.