gulf

ഹുസൈന്‍ സലഫിയുടെ പ്രഭാഷണം നാളെ അബുദാബിയില്‍

By Test User

April 19, 2022

ഷാര്‍ജ മസ്ജിദുല്‍ അസീസ് ഇമാമും പണ്ഡിതനുമായഹുസൈന്‍ സലഫിയുടെ റമദാന്‍ പ്രഭാഷണം 20ന് ബുധനാഴ്ച അബുദാബിയില്‍ നടക്കും.അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ്പരിപാടി സംഘടിപ്പിക്കുന്നത്.

‘നരകം എത്ര ഭയാനകം, നമുക്കും വേണ്ടേ മോചനം’ എന്ന ശീര്‍ഷകത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍രാത്രി 9.30നാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സെക്രട്ടറി സലാഹുദ്ദീന്‍, ട്രഷറര്‍ സാജിദ് പറയരുകണ്ടി,സഈദ് അല്‍ഹികമി ചാലിശ്ശേരി എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനുകീഴില്‍മദ്രസാ പ@നം, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ തുടങ്ങിയ നിരവധി പരിപാടികള്‍ നടന്നുവരുന്നുണ്ട്.