india

യു.പിയില്‍ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും പള്ളി അങ്കണത്തില്‍ വെട്ടിക്കൊന്നു

By webdesk18

October 11, 2025

യു.പിയില്‍ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും പള്ളി അങ്കണത്തില്‍ വെട്ടിക്കൊന്നു. ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാം ഇബ്‌റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്.

കൊല്ലപ്പെട്ട ഇര്‍സാന ട്യൂഷനെടുക്കുന്ന കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

മുസഫര്‍നഗര്‍ സ്വദേശിയായ ഇബ്രാഹീം മൂന്ന് വര്‍ഷമായി ഗംഗനൗലി ഗ്രാമത്തിലെ പള്ളിയില്‍ സേവനം ചെയ്തുവരികയായിരുന്നു. അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ന് ദാറുല്‍ ഉലൂം ദയൂബന്ദ് സന്ദര്‍ശിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനാണ് ഇമാം ദയൂബന്ദിലേക്ക് പോയത്. ആ സമയത്താണ് കൊലപാതകം നടന്നത്.