തിരുവനന്തപുരം: ഹൈപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും കഠിനതടവും പിഴയും. തിരുവന്തപുരം വിജിലന്‍സ് കോടതിയാണ് ഡോ. വി.കെ രാജന്‍, ഡോ. കെ. ഷൈലജ എന്നിവര്‍ക്കെതിരെ അഞ്ച് വര്‍ഷം കഠിനതടവും 52 ലക്ഷം രൂപ പിഴയും വിധിച്ചത്.
2001 മുതല്‍ 2004 വരെയുള്ള കാലത്ത് മഞ്ഞപ്പിത്ത പ്രതിരോധ വാക്്‌സിന്‍ (ഹൈപ്പറ്റൈറ്റിസ് ബി വാക്‌സിന്‍) വാങ്ങിയതില്‍ ഒരു കോടിയില്‍പരം രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.
ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. വി.കെ രാജന്‍, തിരുവനന്തപുരം ജില്ല മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ ഷൈലജ എന്നിവര്‍ ക്രമക്കേട് മടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരുവരെയും പ്രതികളാക്കി വിജിലന്‍സ് എസ്.പി ആര്‍ സുകേശനാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അഴിമതി നിരോധന നിയമപ്രകാരമാണ് ശിക്ഷ അഞ്ച് വര്‍ഷം കഠിനതടവും 52 ലക്ഷം രൂപ പിഴയുമാണ് വിധിച്ചരിക്കുന്നത്.
Be the first to write a comment.