News

വെടിയേറ്റ സ്ഥലത്ത് നിന്ന് റാലി പുനരാരംഭിക്കുമെന്ന് ഇംറാന്‍ ഖാന്‍

By Test User

November 06, 2022

ഇസ്ലാമാബാദ്- വെടിയേറ്റ സ്ഥലത്ത് നിന്ന് റാലി പുനരാരംഭിക്കുമെന്ന് പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍. വ്യാഴാഴ്ച വൈകുന്നേരമാണ് റാലിയ്ക്കിടെ ഇംറാന്‍ഖാന് നേരെ അക്രമി വെടിയുതിര്‍ത്തത്. സഫര്‍ അലി ഖാന്‍ ചൗക്കില്‍ വെച്ചായിരുന്നു വെടിയേറ്റത്. വെടിയേറ്റ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

തനിക്ക് വെടിയേറ്റ സ്ഥലത്ത് നിന്ന് റാലി പുനരാരംഭിക്കുമെന്നും ലാഹോറില്‍ വെച്ച് റാലിയെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 14 ദിവസത്തിനകം റാവല്‍പിണ്ഡിയില്‍ എത്തുമെന്നും വ്യക്തമാക്കി.