Connect with us

Sports

ഈ ഫോട്ടോക്കായി അഞ്ചു വര്‍ഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു വി സാംസണ്‍

Published

on

അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു ‘ഹായ്’ മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി എടുത്ത അഞ്ചു വര്‍ഷ കാത്തിരിപ്പിനെ ആരാധകരെ അറിയാച്ചാണ് സഞ്ജു തന്റെ പ്രണയിനിയെ പരിചയപ്പെടുത്തുന്നത്. കാമുകി ചാരുവിനൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തായിരുന്നു സഞ്ജു മനസു തുറന്നത്.

ചിത്രത്തോടൊപ്പം എഴുതിയ കുറിപ്പിലാണ് ഇരുപത്തിമൂന്നുകാരനായ താരം പ്രണയം തുറന്നു പറയുന്നത്.

കേരള ടീമംഗമായ സഞ്ജു ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലേക്കുള്ള താര ലേലത്തില്‍ മലയാളി തരം സഞ്ചു സാംസണ് പൊന്നും വിലയായിരുന്നു. മുന്‍ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സഞ്ജുവിനെ കഴിഞ്ഞവര്‍ഷം 4.20 കോടി രൂപയ്ക്കാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇരട്ടി തുകയ്ക്കാണ് വിറ്റുപോയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കളിച്ചു തുടങ്ങിയ സഞ്ജു പിന്നീട് രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും വേണ്ടി കളിച്ചു. 2013 ഐ.പി.എല്ലില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. 2015 ജൂലൈയില്‍ ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ ടി ട്വന്റിയിലൂടെ സഞ്ജു ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐ.​പി.​എ​ൽ 18ാം സീ​സ​ണി​ന് ഇ​ന്ന് തുടക്കം

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും.

Published

on

ഐപിഎല്ലിന്‌ ഇന്ന് പൂരക്കൊടിയേറ്റം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് ലഹരിയില്‍ ആറാടും.ജനപ്രിയ ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനാണ് ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയുക.

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.

ഇരു ടീമുകളും ഈ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.

കന്നി ഐപിഎല്‍ കിരീടമെന്ന വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹെഡ് ടു ഹെഡ് മത്സരങ്ങളില്‍ കെകെആറിന് മികച്ച റെക്കോര്‍ഡുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം. 2022ല്‍ ആണ് ആര്‍സിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം.

അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും. പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. അതില്‍ രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.

അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടു മത്സരങ്ങള്‍ വീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാല് ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.

ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം.

Continue Reading

Football

രാജാക്കന്മാര്‍ രാജകീയമായി ലോകകപ്പിലേക്ക്; ഉറുഗ്വെയെ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീന യോഗ്യത ഉറപ്പിച്ചു

നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്‍.

Published

on

ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന രണ്ടു പകുതികള്‍. അതിലൊന്നില്‍ വിധിയെഴുതിയ തിയാഗോ അല്‍മാഡയുടെ മിന്നും ഗോള്‍. ലയണല്‍ മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അര്‍ജന്റീനക്ക് അല്‍മാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തില്‍ ലോകജേതാക്കള്‍ അടിയറവു പറയിച്ചത് അല്‍മാഡ 68ാം മിനിറ്റില്‍ നേടിയ മനോഹര ഗോളില്‍. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അര്‍ജന്റീന 2026 ലോകകപ്പില്‍ ഇടം ഏറക്കുറെ ഉറപ്പിച്ചു. നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്‍.

ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അര്‍ജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം. ബ്രസീലിനെതിരായ കളിയില്‍ സമനില നേടിയാല്‍പോലും തെക്കനമേരിക്കന്‍ ഗ്രൂപ്പില്‍നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അര്‍ജന്റീന. ഗ്രൂപ്പില്‍നിന്ന് പ്ലേഓഫ് കളിക്കാനുള്ള യോഗ്യത അര്‍ജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.

മെസ്സിക്കുപുറമെ ലൗതാരോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാതെയാണ് ഉറുഗ്വെയുടെ വമ്പിനെ അര്‍ജന്റീന ഉശിരോടെ നേരിട്ടത്. യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീം രണ്ടാം പകുതിയില്‍ കാഴ്ചവെച്ച പന്തടക്കവും പോരാട്ടവീര്യവും അര്‍ജന്റീനക്ക് ഏറെ പ്രതീക്ഷ പകരുന്നതായി.

മോണ്ടിവിഡിയോയിലെ സെന്റിനാരിയോ സ്‌റ്റേഡിയത്തില്‍ അല്‍മാഡഹൂലിയന്‍ ആല്‍വാരസ്ജിയൂലിയാനി സിമിയോണി എന്നിവരെ മുന്‍നിരയില്‍ അണിനിരത്തി 4-3-3 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. പിതാവ് ഡീഗോ സിമിയോണിക്കു പിന്നാലെ അര്‍ജന്റീനയുടെ അഭിമാന ജഴ്‌സിയണിഞ്ഞ് ജിയൂലിയാനി ചരിത്രത്താളുകളില്‍ ഇടം നേടി. ഡി പോള്‍ പകരക്കാരുടെ നിരയിലേക്ക് പിന്മാറിയ കളിയില്‍ അലക്‌സിസ് മക് അലിസ്റ്റര്‍ലിസാന്‍ഡ്രോ പരേഡെസ്എന്‍സോ ഫെര്‍ണാണ്ടസ് ത്രയമാണ് മിഡ്ഫീല്‍ഡ് ഭരിക്കാനിറങ്ങിയത്.

ലക്കും ലഗാനുമില്ലാത്ത അര്‍ജന്റീനയായിരുന്നു കളിയുടെ ആദ്യഘട്ടത്തില്‍ കളത്തില്‍. തടിമിടുക്കും പന്തടക്കവും സംയോജിപ്പിച്ച് ഉറുഗ്വെ പടനയിച്ചപ്പോള്‍ ലോക ചാമ്പ്യന്മാര്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഡാര്‍വിന്‍ നൂനെസും മാക്‌സി അറോയോയും നയിച്ച ഉറുഗ്വെന്‍ ആക്രമണത്തെ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിക്കോളാസ് ഒടാമെന്‍ഡിയെയും ക്രിസ്റ്റ്യന്‍ റൊമോറോയെയും മുന്‍നിര്‍ത്തി ഫലപ്രദമായി ചെറുത്തുനില്‍ക്കുകയായിരുന്നു അര്‍ജന്റീന.

പരിക്കുകാരണം വിട്ടുനിന്ന മെസ്സിയുടെ അഭാവം തൊട്ടെടുക്കാമെന്ന വണ്ണം പ്രകടമായിരുന്നു അര്‍ജന്റീനാ നിരയില്‍. മധ്യനിരയിലെ അവരുടെ കരുനീക്കങ്ങള്‍ക്കൊന്നും ഒട്ടും കൃത്യത ഉണ്ടായിരുന്നില്ല. കൗണ്ടര്‍ അറ്റാക്കിങ്ങിന്റെ ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മുന്‍നിരക്കാര്‍ക്ക് പന്തെത്തിയത്. ആദ്യ അരമണിക്കൂറില്‍ നാലില്‍ മൂന്നുഭാഗം സമയത്തും പന്ത് ഉറുഗ്വെയുടെ കാലിലായിരുന്നുവെന്നത് അവിശ്വസനീയമായി.

കരുനീക്കങ്ങള്‍ക്ക് താളം ചമയ്ക്കാനുള്ള ക്രിയേറ്റിവ് മിഡ്ഫീല്‍ഡറുടെ അഭാവമാണ് കളംഭരിക്കാനുള്ള അര്‍ജന്റീനാ മോഹങ്ങള്‍ക്ക് ആദ്യപകുതിയില്‍ വിലങ്ങുതടിയായത്. 19ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യനീക്കം നടത്തിയത്. പരേഡെസിന്റെ ഷോട്ട് പക്ഷേ, പോസ്റ്റില്‍നിന്ന് ഏറെ അകലെയായിരുന്നു. കളി അര മണിക്കൂറാകവേ, ജോര്‍ജിയന്‍ ഡി അരാസ്‌കയേറ്റയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് സമര്‍ഥമായി തടഞ്ഞിട്ടു.

ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളില്‍ അര്‍ജന്റീന പാസിങ് ഗെയിമുമായി കളിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഫലമായി ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം അവര്‍ക്ക് ലഭിച്ചത് 43ാം മിനിറ്റില്‍. അല്‍മാഡയുടെ ബോക്‌സിലേക്കുള്ള പാസ് ഉറുഗ്വെ ഗോളി റോഷെ വീണുകിടന്ന് തട്ടിമാറ്റി. റീബൗണ്ടില്‍ മക് അലിസ്റ്ററുടെ ഷോട്ട് പ്രതിരോധമതിലില്‍ തട്ടി മടങ്ങി.

ഇടവേളക്കുശേഷം അര്‍ജന്റീന അടിമുടി മാറി. മൂന്നുമിനിറ്റിനകം അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. ആല്‍വാരസിന്റെ ഷോട്ട് വലയിലേക്കെന്നു തോന്നിച്ച വേളയില്‍ അവസാനനിമിഷം റോഷെ പുറത്തേക്ക് ഗതിമാറ്റിയൊഴുക്കി. കുറുകിയ പാസുകളില്‍ അര്‍ജന്റീന കളംപിടിക്കുകയായിരുന്നു പിന്നെ. 68ാം മിനിറ്റില്‍ അതിന് ഫലമുണ്ടായി. അല്‍മാഡോയുടെ ബ്രില്യന്‍സായിരുന്നു പന്തിന് വലയിലേക്ക് വഴികാട്ടിയത്. ഇടതുവിങ്ങില്‍ ടാഗ്ലിയാഫിക്കോയുമായി ചേര്‍ന്ന് പന്ത് കൈമാറിയെത്തിയശേഷം ബോക്‌സിന് പുറത്തുനിന്ന് അല്‍മാഡയുടെ അളന്നുകുറിച്ച ഷോട്ട്. പറന്നുചാടിയ റോഷെക്ക് അവസരമൊന്നും നല്‍കാതെ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ മനോഹര ഗോളിന്റെ പിറവിയായി.

റയല്‍ മഡ്രിഡ് താരമായ വാല്‍വെര്‍ദെയുടെ നീക്കങ്ങളെ മധ്യനിരയില്‍ മക്അലിസ്റ്റര്‍ മുളയിലേ നുള്ളിയതോടെ ഉറുഗ്വെക്ക് താളം നഷ്ടമായി. രണ്ടാം പകുതിയില്‍ ഒത്തിണക്കം കാട്ടിയ മധ്യനിര ചടുലമായതോടെയാണ് കളിയുടെ ഗതി സ്വിച്ചിട്ടെന്നോണം മാറിയത്. പിന്നീടൊരു തിരിച്ചുവരവ് ഉറുഗ്വെക്ക് സാധ്യമായില്ല.

ലീഡ് നേടിയ അര്‍ജന്റീന മുന്‍നിരയില്‍നിന്ന് സിമിയോണിയെ പിന്‍വലിച്ച് പകരം നിക്കോ ഗോണ്‍സാലസിനെ ഇറക്കി. തങ്ങളുടെ സ്റ്റാര്‍ കളിക്കാരെങ്കിലും നിറം മങ്ങിയ വാല്‍വെര്‍ദെക്കും നൂനെസിനും പകരം റോഡ്രിഗോ അഗ്വിറോയെയും ഫെഡെറികോ വിനാസിനെയും ഉറുഗ്വെ കളത്തിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മക് അലിസ്റ്റര്‍ക്ക് പകരം അര്‍ജന്റീന നിരയില്‍ 80ാം മിനിറ്റില്‍ പലാസിയോസുമെത്തി.

രണ്ടാം പകുതി അര്‍ജന്റീനയുടെ ആധിപത്യത്തിന് സുന്ദരമായി വഴങ്ങിക്കൊടുത്തപ്പോള്‍ ഉറുഗ്വെന്‍ പ്രതീക്ഷകള്‍ പച്ചതൊട്ടില്ല. മധ്യനിരയിലൂടെ അതിവേഗ പാസുകളുമായി കൗണ്ടര്‍ അറ്റാക്കിങ് നടത്താനുള്ള ശ്രമങ്ങളും ഒടാമെന്‍ഡിയും കൂട്ടരും നെഞ്ചുവിരിച്ച് നേരിട്ടതോടെ കാര്യങ്ങള്‍ അര്‍ജന്റീനയുടെ വരുതിയിലായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലസ് ചുകപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അര്‍ജന്റീന കളി അവസാനിപ്പിച്ചത് പത്തുപേരുമായി.

Continue Reading

Football

പരിക്ക് വില്ലനാകുന്നു; സൂപ്പര്‍താരം മെസ്സിക്കുപുറമെ ലൗട്ടാരോയും അര്‍ജീന്റനയ്ക്ക് വേണ്ടി കളിക്കില്ല

പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്റര്‍ മിലാന്‍ നായകന്‍ ടീമില്‍നിന്ന് പുറത്തായത്.

Published

on

ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനക്കായി സൂപ്പര്‍താരം ലൗട്ടാരോ മാര്‍ട്ടിനെസും കളിക്കില്ല. പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്റര്‍ മിലാന്‍ നായകന്‍ ടീമില്‍നിന്ന് പുറത്തായത്.

പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ടീമിന് പുറത്തായിരുന്നു. ഈമാസം 21ന് ഉറുഗ്വായിക്കെതിരെയും 25ന് ബ്യൂണസ് ഐറിസില്‍ ബ്രസീലിനെതിരെയുമാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍. താരം കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും (എ.എഫ്.എ) സ്ഥിരീകരിച്ചു. ഇന്റര്‍ മിലാനായി കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ തന്നെ താരത്തെ പരിക്ക് അലട്ടിയിരുന്നു.

കഴിഞ്ഞദിവസം നടത്തിയ വൈദ്യ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് താരം ടീമിനു പുറത്തായത്. കാലിന്റെ പേശിക്കേറ്റ പരിക്കു കാരണം മുന്നേറ്റ താരം ലൗട്ടാരോ മാര്‍ട്ടിനെസ് ലോകകപ്പ് യോഗ്യത മത്സരം കളിക്കാനുണ്ടാകില്ലെന്ന് എ.എഫ്.എ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ററിന് വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് കളിക്കാന്‍ സാധിക്കുമെന്ന് താരവും ക്ലബ്ബും വിലയിരുത്തുന്നു.

താരം ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. നിര്‍ണായക മത്സരം കളിക്കാനിറങ്ങുന്ന അര്‍ജന്റീനയുടെ അറ്റാക്കിങ്ങിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ അഭാവം എങ്ങനെ നികത്താനാകുമെന്ന ആലോചനയിലാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി. കഴിഞ്ഞദിവസം സീരി എയില്‍ അറ്റ്‌ലാന്റക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് വലകുലുക്കിയിരുന്നു. താരത്തിന്റെ അസാന്നിധ്യം മറികടക്കാനായി അത്‌ലറ്റികോ മഡ്രിഡിന്റെ ജൂലിയന്‍ അല്‍വാരസിനെ മുഖ്യ സ്‌െ്രെടക്കറായി കളിപ്പിച്ചേക്കും. നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ എന്നിവരാണ് ടീമിലെ മറ്റു മുന്നേറ്റ താരങ്ങള്‍. ലൗട്ടാരോയുടെ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലജാന്ദ്രോ ഗര്‍ണാച്ചോ ടീമിലെത്തിയേക്കും.

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പരിക്കുമൂലം പുറത്തായിരുന്നു. ഇതോടെ മെസ്സിനെയ്മര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശയിലായി.

Continue Reading

Trending