crime

ആലപ്പുഴയില്‍ സിപിഐയില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പാര്‍ട്ടി

By webdesk14

June 04, 2023

ആലപ്പുഴയില്‍ സിപിഐയില്‍ ലൈംഗികാതിക്രമ പരാതി. ജില്ലാ കൗണ്‍സില്‍ അംഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തോടു പരാതി പറഞ്ഞത് പ്രമുഖ പാര്‍ട്ടി കുടുംബത്തിലെ അംഗം തന്നെയാണ്. പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചതായി കാണുന്നില്ല.

തലസ്ഥാനത്ത് ജോലി ചെയ്യുന്ന യുവതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ നേരിട്ടു കണ്ടാണു പരാതി കൊടുത്തിരിക്കുന്നത്. പാര്‍ട്ടി കേസില്‍ അന്വേഷിക്കാമെന്ന് പറഞ്ഞെങ്കിലും എപ്പോഴത്തേയും പോലെ തന്നെ ഇതിലും കാര്യമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ പ്രതിയിക്കെതിരെ ഇതിന് മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.