kerala

അട്ടപ്പാടിയില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി; കുട്ടിയാന ചരിഞ്ഞു

By webdesk13

June 03, 2023

പാലക്കാട് അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂരില്‍ ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാര്‍ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും.

പാലക്കാട് ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മെയ് അവസാന വാരത്തില്‍ മലമ്പുഴയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കാട്ടാനകള്‍ ഇറങ്ങിയത്. 12ഓളം ആനകളുള്ള കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. ഡാമില്‍ നിന്ന് വെള്ളം കുടിക്കാന്‍ എത്തിയതാണ് ആനക്കൂട്ടം. മലമ്പുഴ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലായി മുപ്പത് കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ട്. ഇവ പലപ്പോഴും കാടിറങ്ങി പുലര്‍ച്ചെയും വൈകിട്ടുമൊക്കെയാണ് മലമ്പുഴ ഡാമിന്റെ വ്യഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തുന്നത്. ഇങ്ങനെ വരുന്ന കാട്ടാനക്കൂട്ടത്തിന് മുന്നില്‍ മീന്‍ പിടിക്കാന്‍ എത്തുന്നവര്‍ ഉള്‍പ്പെടെ കുടുങ്ങാറുണ്ട്. തലനാരിഴക്കാണ് രക്ഷപ്പെട്ടവരും മേഖലയിലുണ്ട്.

വെള്ളം കുടിച്ചതിന് ശേഷമായിരിക്കും ഇവ പലപ്പോഴും ജവനാസ മേഖലയിലേക്ക് ഇറങ്ങാറുള്ളത്. വൈകിട്ടാണ് കാട്ടാനക്കൂട്ടം എത്തിയത്. കാട്ടാന ശല്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്ന സാഹചര്യത്തിലാണ് കാട്ടാനക്കൂട്ടത്തിന്റെ പതിവ് വിഹാരം എന്നതാണെന്നതാണ് ശ്രദ്ധേയം. മെയ് അവസാന വാരത്തില്‍ തൃശൂര്‍ വാഴാനിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു.വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്. പിന്നാലെ കൊമ്പന്‍ വാഴാനി ഫോറസ്റ്റ് സ്‌റ്റേഷന്റെ മുമ്പില്‍ വീണ്ടുമെത്തിയിരുന്നു.