Connect with us

kerala

ഹജ് തീര്‍ത്ഥാടന അപേക്ഷയില്‍ എ, ബി, സി കാറ്റഗറി പരിഗണനയില്‍

ഹജ്ജിന് പാസ്‌പോര്‍ട്ടിനു പകരം ആധാര്‍ പരിഗണിക്കും

Published

on

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടന അപേക്ഷയില്‍ എ,ബി,സി എന്നിങ്ങനെ കാറ്റഗറി സംവിധാനം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി. ഇതിനായി ഹാജിമാരെ മൂന്നുവിഭാഗമായി തിരിക്കും. അടിയന്തരമായി തിരിച്ചുപോകേണ്ടവരെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് 22 ദിവസത്തിനകം നാട്ടിലേക്കു മടങ്ങാം. പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മതസാമുദായിക നേതാക്കളുടെയും ഹജ്ജ് വെല്‍ഫെയര്‍ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജിനെത്തുന്നവര്‍ക്ക് എട്ടു കുടുംബങ്ങള്‍ വരെ ഒന്നിച്ച് കഴിയേണ്ടിവരുന്നതിന്റെ പ്രയാസം യോഗത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും ശരിയാക്കാമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കി. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ക്കൊപ്പം ഒരു മതപണ്ഡിതനെ വയ്ക്കുന്നതിന് ശ്രമിക്കും. ഹജ്ജിന് പാസ്‌പോര്‍ട്ടിനു പകരം ആധാര്‍ പരിഗണിക്കും. ഹജ്ജ് തീര്‍ത്ഥാടനരംഗത്ത് സര്‍ക്കാര്‍ വിഭാഗത്തിന് 70 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 30 ശതമാനവുമെന്ന ക്വാട്ട തുടരും. ഹജ്ജിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുക, 65 കഴിഞ്ഞവര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള വിലക്ക് നീക്കുക, നറുക്കെടുപ്പില്‍ മൂന്നുതവണയും കിട്ടാത്തവര്‍ക്ക് മുന്‍ഗണന നല്‍കുക, വളണ്ടിയര്‍മാരായി അഞ്ചുവര്‍ഷത്തിലധികം ഒരാള്‍ക്ക് അവസരം നല്‍കാതിരിക്കുക, കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കുക, ഹജ്ജ് ഗൈഡില്‍ അത് നിര്‍വഹിക്കേണ്ട വിധം വിവരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ്, മുസ്തഫ ഇ.വി, ബഷീര്‍ പട്ടേല്‍താഴം, ശെയ്ഖ് ശറഫുദ്ദീന്‍, ഹഫീസ്, സിദ്ദീഖ് സഖാഫി, അലി അബ്ദുല്ല, റംസി ഇസ്മാഈല്‍ , പി.കെ കബീര്‍ സലാല, മന്‍സൂര്‍ അഹമ്മദ്, പി.എസ് താഹ, പാണക്കാട് ശിഹാബ് താഹ തങ്ങള്‍, ഹജ്ജ് പരിശീലന കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍, പൊതുപ്രവര്‍ത്തകരായ പി.ടി ആസാദ്, മുത്തു കോട്ടക്കല്‍, സിറാജ് കോയ, ഡോ. എ.ഖാലിദ് അലി, അജി തോമസ്, കള്ളിയത്ത് സത്താര്‍ ഹാജി, ആലിഹാജി വൈലത്തൂര്‍ സംസാരിച്ചു.

 

kerala

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Published

on

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

Published

on

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം

. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.

ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈ-ചൂരല്‍മവ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുന്നു. എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ

Continue Reading

Trending