കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. കണ്ണൂരിലെ അയ്യങ്കുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കൊമ്പന്‍. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊമ്പനെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരിക്കുകയാണ്.
മൂന്ന് മണിയോടെ ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്തുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പ് നേരത്തെ അറിയിച്ചത്. കരിക്കോട്ടക്കര പൊലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.