kerala

കരുവന്നൂരില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഒരാള്‍ കൂടി ജീവനൊടുക്കിയ നിലയില്‍

By Test User

October 28, 2021

എടുത്ത വായപ തിരിച്ചടക്കാനയില്ല മനം നൊന്ത് മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു.തേലപ്പിള്ളി സ്വദേശി ആലപ്പാടന്‍ ജോസ് (62) ആണ് തുങ്ങി മരിച്ചത്. ഇന്ന് രാവിലെയോടെ വീടിന് മുന്‍പിലെ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇയാള്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നും 4 ലക്ഷം രൂപയോളം വായ്പ എടുത്തിരുന്നു. എന്നാല്‍ ഇത് അടക്കാന്‍ കഴിയാത്തതില്‍ കടുത്ത മാനസിക സമ്മര്‍ദം ഇയാള്‍ അനുഭവിച്ചിരുന്നതായി സുഹ്യത്തക്കള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍-1056,0471-2552056)