crime

കാസര്‍കോടില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയല്‍ക്കരയില്‍; അമ്മ കൊലപ്പെടുത്തിയതെന്ന് സംശയം

By webdesk13

September 12, 2023

ഒന്നര മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയല്‍ക്കരയില്‍ കണ്ടെത്തി. അമ്മ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് വയല്‍ക്കരയില്‍ കാണപ്പെട്ടത്. മാനസിക പ്രശ്‌നമുള്ള അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.

പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലിസത്യനാരായണ ദമ്പതികളുടെ മകളാണ് മരിച്ച കുഞ്ഞ്.

ചൊവ്വാഴ്ച ഉച്ച രണ്ട് മണിയോടെ പച്ചിലമ്പാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് മഞ്ചേശ്വരം പൊലീസ് പരിശോധന നടത്തി. മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.