കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമയാണെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പൊലീസ് പറയുന്നു.
2024 ഡിസംബറില്‍ ആയിരുന്നു സംഭവം. പേടി കാരണം പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാല്‍ സഹപാഠിയോട് വിവരം പറഞ്ഞതോടെ അധ്യാപകരും അറിയുകയായിരുന്നു. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വിവരം പുറത്ത് പറയുകയായിരുന്നു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പാലാരിവട്ടം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തയാള്‍ ആയതിനാല്‍ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.
വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.