kerala

കൊല്ലം അഞ്ചലില്‍ വസ്ത്രധാരണയെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി

By webdesk18

February 21, 2025

കൊല്ലം അഞ്ചലില്‍ പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി. കോട്ടുക്കല്‍ ഡോ. വയലാ വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ബസ്സില്‍ വന്നിറങ്ങവേയാണ് തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്. നേരത്തെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടൂ വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പരീക്ഷയ്ക്കായി സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ കൂട്ടമായി എത്തിയ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ തേടും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമായി.